വടകര: പെരുവട്ടം താഴെ സിഗ്നല്‍ ലെെറ്റ് കണ്ണടച്ചിട്ട് മാസങ്ങള്‍ ആയിട്ടും കണ്ണ് തുറക്കാത്ത അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ എസ് ടി യു ഓട്ടോ സെക്ഷൻ വടകര ടൗൺ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചടങ്ങ് വാർഡ് കൗൺസിലറും മുസ്ലീം ലീഗ് മുൻ മുന്‍സിപ്പല്‍ സെക്രട്ടറിയുമായ ടി ഐ നാസർ ഉദ്ഘാടനം ചെയ്തു. മജീദ് അറക്കിലാട് അദ്ധ്യക്ഷത വഹിച്ചു. വടകര മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി ഷംസുദ്ധിൻ കൈനാട്ടി യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഷാനവാസ് ബക്കർ, സെക്രട്ടറി ആർ സിറാജ് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ഭാരവാഹികളായ സഫുവാൻ വലിയ വളപ്പ് , അജ്നാസ് പുതിയോട്ടിൽ, ജൂബിലി ശാഖ സെക്രട്ടറി ഫൈസൽ കീഴത്ത്, മുനീർ സേവന, ജൗഹർ വെള്ളികുളങ്ങര എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അനസ് കെ സ്വാഗതവും നിസാം നന്ദിയും പറഞ്ഞു . സിഗ്‌നൽ ലൈറ്റ് പ്രവർത്തിക്കാത്തതും ദേശീയ പാതയിലെ ആളെ വീഴ്ത്തുന്ന കളളക്കുഴിയും കേരളകൗമുദി വാർത്ത നല്കിയിരുന്നു. എന്നാൽ കുഴി അടച്ചെങ്കിലും സിഗ്നൽ ലൈറ്റ്കണ്ണ് തുറക്കാതെ കിടപ്പാണ്.