കുറ്റ്യാടി:രാജ്യം അപകടം നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും. ഇത്തരമൊരു അവസ്ഥയെ പ്രതിരോധിക്കാൻ ജനങ്ങൾ ഒന്നിക്കണന്നും കെ.മുരളീധരൻ. എം.പി പറഞ്ഞു.വേളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പള്ളിയത്ത് സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ്ക്കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ ജയിലിലാക്കാനും ഭരണഘടന നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കാനുമുള്ള നടപടികളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് നീങ്ങുന്നത്. ഒരു ചർച്ചയുമില്ലാതെയുമാണ് 370 വകുപ്പ് എടുത്തുകളഞ്ഞത്. മുതിർന്ന നേതാവ് ഫാറൂഖ് അബ്ദുല്ല പോലും കാശ്മീരിൽ കരുതൽ തടങ്കലിലാണ്. എല്ലാവരുടെയും വായ മൂടിക്കെട്ടി രാജ്യത്തെ എന്നെന്നും കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പുത്തൂർ മുഹമ്മലി അദ്ധ്യക്ഷത വഹിച്ചു.എൻ.അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വെട്ടം ആലിക്കോയ ,മുന്നൂൽ മമ്മു ഹാജി ,കെ.അഹമ്മദ് ഹാജി ,കെ .സി .മുജീബ് റഹ്മാൻ ,പി.കെ.ബഷീർ മാസ്റ്റർ ,വി - അമ്മത് മാസ്റ്റർ വി - കെ അബ്ദുല്ല,ബഷീർ മാണിക്കോത്ത് ,കുറുവങ്ങോട്ട് കുഞ്ഞബ്ദുല്ല,ടി.കെ.മുഹമ്മദ് റിയാസ് ,പറമ്പത്ത് ഷരീഫ് കെ.കെ. അന്ത്രു മാസ്റ്റർ ,അനസ് കടലാട്ട്, ഇ.പി.സലീം ,എം കാസിം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു