വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും സാമൂഹിക -സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഒഞ്ചിയത്തെ മനോളി മീത്തൽ എം എം കുമാരൻ മാസ്റ്റർ (68) നിര്യാതനായി. കോഴിക്കോട് ഡയറ്റിൽ നിന്ന് സീനിയർ ലക്ചററായി വിരമിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ- പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ഒഞ്ചിയം അഗ്രിക്കൾച്ചറിസ്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, സി പി എം ഒഞ്ചിയം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി, ആർ എം പി ഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം, ഒഞ്ചിയം പീപ്പിൾസ് ആർട്സ് ക്ലബ്ബ് സെക്രട്ടറി, ഒഞ്ചിയം ഗവ.യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനാ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉഷ (റിട്ട. പ്രധാനാധ്യാപിക, ഏറാമല മാരാം കണ്ടി മാപ്പിള എൽ പി സ്കൂൾ). മക്കൾ: ഡോ.ഷൈമി (റാണി പബ്ലിക് സ്കൂൾ, വടകര), ഷൈൻ കുമാർ ( ഡ്യൂ കോം ഇൻസ്ട്രുമെന്റ്സ് പ്രൈവ. ലിമിറ്റഡ്, ബാംഗ്ലൂർ). മരുമക്കൾ: അജിത് ശ്രീധർ (സൗണ്ട് എൻജിനീയർ), ഡോ. സിമി (ഡി ആർ ഡി ഒ, എം ടി ആർ ഡി സി ബാംഗ്ലൂർ).
സഹോദരങ്ങൾ: എം എം ബാലൻ (റിട്ട. സെക്രട്ടറി, വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, സി പി എം ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം), എം എം ചന്ദ്രൻ (റിട്ട. സീനിയർ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), എം എം ശാരദ, എം എം ദിവാകരൻ.
കെ മുരളീധരൻ എം പി, കെ കെ രമ, എൻ വേണു, ടി പി ബിനീഷ്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ തുടങ്ങി രാഷ്ടീയ - സാമൂഹിക രംഗത്തെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. സംസ്കാരത്തിന് ശേഷം ചേർന്ന അനുശോചന യോഗത്തിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി കവിത അധ്യക്ഷത വഹിച്ചു