വടകര: അധികാരത്തിനുവേണ്ടി ആരുമായും കൂട്ടുകൂടുന്ന പാര്‍ട്ടിയായി സി പി എം തരം താണതായി കെ മുരളീധരന്‍ എം.പി പറഞ്ഞു. എസ്. ഡി.പി.ഐ യോട് മാത്രമല്ല ആര്‍.എസ്. എസു മായും കൂട്ടുകൂടുന്ന പാര്‍ട്ടിയാണെന്ന് സമീപകാലത്തെ സമീപനങ്ങള്‍ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. അഴിയൂര്‍ പഞ്ചായത്തിലെ സി പി എം , എസ് ഡി പി ഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ സംഘിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ഡി പി ഐ- സിപി എം സഖ്യം വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലും നടക്കുമെന്നതിന്റെ തെളിവാണ് അഴിയൂരിലെ പുതിയ ചങ്ങാത്തം. വര്‍ഗീയതക്കെതിരെയുള്ള സിപിഎമ്മിന്റെ പൊയ് മുഖം ഇതോടെ പുറത്ത് വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് ചെയർമാൻ കെ. അന്‍വര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു, യു.ഡി.എഫ് നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്‍, ഇ ടി അയൂബ്, പ്രദീപ് ചോമ്പാല, പി.ബാബുരാജ്, സി കെ വിശ്വനാഥന്‍, ഹാരിസ് മുക്കാളി, അന്‍സാര്‍ തില്ലങ്കേരി, വി.കെ അനിൽകുമാർ. കെ.പി.വിജയൻ, ഏ.വി.സെനീദ്, കെ.പി രവീന്ദ്രൻ, പി.കെ.കോയ എന്നിവര്‍ പ്രസംഗിച്ചു.