കൊടിയത്തൂർ :കേരളബാങ്കിന് റിസർവ് ബാങ്കിന്‍റെ അനുമതി നേടിയെടുത്ത കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരും ആഹ്ലാദ ദിനം ആചരിച്ചു. കേരളത്തിലെ പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് ഒരൊറ്റ ബാങ്കായി മാറും. നിരവധി പ്രതിസന്ധികളും എതിർപ്പുകളും നേരിട്ടാണ് കേരളത്തിന്‍റെ സ്വന്തം ബാങ്കെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. കേരളത്തിന്‍റെ വികസന ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലാകും കേരള ബാങ്ക്. ചുള്ളിക്കാപറമ്പിൽ നടന്ന അഭിവാദ്യപ്രകടനം ബാങ്ക് ഡയറക്ടർ നാസർ കൊളായിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഡയറക്ടർമാരായ അഹമ്മദ്കുട്ടി പാറക്കൽ, എ.സി. നിസാർ ബാബു, സന്തോഷ് സെബാസ്റ്റ്യൻ, അസ്മാബി പരപ്പിൽ, സിന്ധു രാജൻ, റീന ബോബൻ, അസി. സെക്രട്ടറി കെ. മുരളീധരൻ തുടങ്ങിയവർ നേതൃത്വം നല്കി.
ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും, ഡയറക്ടർ വി.കെ. അബൂബക്കർ നന്ദിയും പറഞ്ഞു.