പേരാമ്പ്ര : പാലേരി കൂനിയോട് പടിക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ ആറാട്ട് കടവ് നിര്‍മ്മാണത്തിന് പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍ എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണന്‍ വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം ആറാട്ട് കടവ് പ്രദേശം മന്ത്രി സന്ദര്‍ശിച്ചു.
ക്ഷേത്രം സേവാ സമിതി, മാതൃസമിതി, ട്രസ്റ്റി ബോഡ് അംഗങ്ങളും, ഭക്തജനങ്ങളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.