a
കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) കോഴിക്കോട് ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: നൂറ്റി അമ്പതോളം ട്രെയിനുകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നു കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രേംസൺ മാഞ്ഞാമറ്റം. സംഘടനയുടെ കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ തന്നെ നാലാമത്തെ വലിയ റെയിൽവേ ശൃംഘലയായ ഇന്ത്യൻ റെയിൽവേ കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുമ്പോഴും യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വൃത്തിഹീനമായ കോച്ചുകളും ഒരിക്കലും പാലിക്കപ്പെടാത്ത സമയക്രമവുമായി ഓടുന്ന റെയിൽവേ സ്വകാര്യവൽക്കരിച്ചാൽ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്നതിനാലാണ് നടപടിയെ സ്വാഗതം ചെയ്യുന്നതെന്നു പ്രേംസൺ പറഞ്ഞു.

ജില്ല പ്രസിഡന്റ് എൻ.സിഗിൽ ലാൽ അദ്ധ്യക്ഷത വഹിച്ചു. മൻസൂർ പാലയം പറമ്പിൽ, രാജൻ വർക്കി, സാജൻ ജോസഫ്, സമീർ പുളിക്കൽ, എൻ.കെ യഹിയ, അജയ് നന്തൻകോട്, നവീൻ സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു.