a
ആർ.മുഹമ്മദ് ഹാജി

കുറ്റ്യാടി: ഊരത്ത് രയരോത്ത് ആർ.മുഹമ്മദ് ഹാജി (67) നിര്യാതനായി. കുറ്റ്യാടി റിലീജ്യസ് എജ്യുക്കേഷൻ ട്രസ്റ്റ് (ആർ.ഇ.ടി) മെമ്പറും കുല്ലിയത്തുൽ ഖുർആൻ മാനേജിങ് കമ്മിറ്റി അംഗവുമാണ്.ആർ.ഇ.ടി ജനറൽ സെക്രട്ടറി, ഊരത്ത് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മാമി പുതുപ്പനാണ്ടി (വാണിമേൽ ). മക്കൾ: വഹീദ,വാസിർ (ഖത്തർ). മരുമക്കൾ: ലിബർട്ടി ഹാരിസ് മാങ്കാവ് (ഓറഞ്ച് ഓഫ്സെറ്റ് കോഴിക്കോട് ), മുഹ്സിന പാട്ടത്തിൻ (നാദാപുരം).സഹോദരങ്ങൾ :രയരോത്ത് അബ്ദുറഹ്മാൻ, കുഞ്ഞബ്ദുല്ല, അബ്ദുൽഗഫൂർ (ഖത്തർ), സുഹ്റ ഇല്യാട്ടുമ്മൽ, ആയിഷ ഭൂപതി (കുന്ദമംഗലം).