കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത ഊരത്ത് നെല്ലിയുള്ള പറമ്പിലെ തയ്യുള്ളതിൽ മീത്തൽ രാമൻ നായർ ആന്റ് സൺസ് സ്റ്റേഡിയത്തിലെ എട്ടോളം ഹൈമാസ് ലൈറ്റുകളും, കോർട്ടിൽ കുറുകെ സ്ഥാപിച്ച നെറ്റും, കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ച നിലയിൽ കാണപ്പെട്ടു. കാലത്ത് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥികളാണ് കണ്ടത്.
പരിസരവാസികളായ വിദ്യാർത്ഥികളും മറ്റും നിരന്തമായി വോളിബോൾ പരിശീലനവും ക്യാമ്പുകളും സംഘടിപ്പിക്കുന്നത് ഇവിടെയാണ്. ഏകദേശം മുപ്പത്തിയഞ്ചായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.