stadium
കേരളം-ഹൈദ്രാബാദ് മൽസരം നടക്കുന്ന കൃഷ്ണഗിരി സ്റ്റേഡിയം

കൃഷ്ണഗിരി: വിജയ് മർച്ചന്റ് ട്രോഫി മത്സരങ്ങൾക്ക് ഇന്ന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ഗോവയെ ഇന്നിംഗ്സിനും 174 റൺസിനും തോല്പിച്ചതിന്റെ ആത്മവിശ്വസത്തിലാണ് കേരളം ഇന്ന് ഹൈദരാബാദിനെ നേരിടുന്നത്. തമിഴ്നാട്,​ കർണാടക ടീമുകളുമായും കേരളം മത്സരിക്കും. മുൻ ഐ.പി.എൽ താരം പി.പ്രശാന്താണ് ടീമിന്റെ മുഖ്യ പരിശീലകൻ.19 വരെയാണ് മത്സരം.