a
ജില്ലയിലെ പി.ടി.എ കളിൽ രണ്ടാം സ്ഥാനം ലഭിച്ച കാവിലുമ്പാറ പഞ്ചായത്തിലെ കൂടൽ ജി.എൽ.പി.സ്കൂളിന് കുന്നുമ്മൽ എ.ഇ.ഒ.പി.സി.മോഹനൻ ഉപഹാരം നൽകുന്നു.

കുറ്റ്യാടി: ജില്ലയിലെ ബെസ്റ്റ് പി.ടി.എകളിൽ രണ്ടാം സ്ഥാനം ലഭിച്ച കാവിലുമ്പാറ പഞ്ചായത്തിലെ കൂടൽ ജി.എൽ.പി.സ്കൂളിനെ കുന്നുമ്മൽ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം അനുമോദിച്ചു. എ. ഇ .ഒ പി.സി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എസ്.എം.സി. ചെയർമാൻ വി.പി. കൃഷ്ണൻ, ബി.പി.ഒ കെ.കെ.സുനിൽകുമാർ കൺവീനർ കെ.പി. ദിനേശൻ, വി.കെ.ചന്ദ്രൻ ,പി.കെ.ബാബു, മുസൂദനൻ എന്നിവർ സംസാരിച്ചു.