കുറ്റ്യാടി: ജനാധിപത്യ സംവിധാനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കുന്നവരാണ് യഥാർത്ഥ പൊതുപ്രവർത്തകരെന്നും ക്ഷേമപദ്ധതികൾ ജനനന്മയ്ക്കായും സാമൂഹ്യ മാറ്റത്തിനായും ഉപയോഗപ്പെടുത്തണമെന്നും വി എം.സുധീരൻ പറഞ്ഞു. കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായിരുന്ന ഇ.മോഹനകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനത്തിൻ കായക്കൊടിയിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.വി.എം സുധീരൻ.
കോരങ്കോട് മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ ഐ.മൂസ, വി.എം ചന്ദ്രൻ കെ .ടി ജയിംസ്, കെ.പി രാജൻ, അരയില്ലത്ത് രവി, ഡി.സി.സി സെക്രട്ടറിമാരായ മോഹനൻ പാറക്കടവ്, അച്യുതൻ പുതിയേടത്ത്, മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി, കേരള കോൺഗ്രസ് നേതാവ് ജോൺ പൂതക്കുഴി എന്നിവർ സംസാരിച്ചു.