പേരാമ്പ്ര : പേരാമ്പ്ര താലൂക്ക് ആശുപത്രിയും മരുതേരി സാന്ത്വനം സ്വയം സഹായ സംഘവും സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എൻ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയിലെ എൻ.സി.ഡി മെഡിക്കൽ ഓഫീസർ ഡോ: ജാസർ .പി. രോഗികളെ പരിശോധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇ.എം. ശശീന്ദ്രകുമാർ ക്ലാസെടുത്തു. ജിഷ കൊട്ടപ്പുറം, അബ്ദുള്‍ അസീസ് എന്നിവർ സംസാരിച്ചു. ശശി സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.