കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്തിലെ ഊരത്ത് കേളോത്ത് അംഗൻവാടി, പുതിയോട്ടിൽ, പോതുകുഴി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കാലത്ത് അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന കാലടയാളം പതിഞ്ഞ നിലയിൽ കാണപ്പെട്ടു.വയലോരത്തെ റോഡിൽ നീണ്ട നഖങ്ങൾ ആഴത്തിൽ പതിഞ്ഞ് കിടക്കുന്ന കാൽപാദങ്ങളാണ് കണ്ടതെന്ന് പ്രദേശത്തെ കർഷകനായ ഒലോതിങ്കൽ അശോകൻ പറഞ്ഞു.അതേസമയം അടുത്ത കാലത്തായി അർദ്ധരാത്രിയിലും മറ്റും അജ്ഞാത മൃഗങ്ങളുടേതെന്ന് തോന്നിപ്പിക്കുന്ന ശബ്ദങ്ങളും പാച്ചിലുകളും അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറഞ്ഞു.