കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ മൊഴി.
ജോളിയുമായി വർഷങ്ങളുടെ പരിചയമുണ്ട്. തയ്യൽക്കടയിൽ കസ്റ്റമറായി വന്നുള്ള പരിചയമാണ്. അവർ കൊലകൾ നടത്തിയതായി പത്രങ്ങളിൽ വാർത്ത വന്ന ശേഷമാണ് അറിയുന്നത്. ജോളിയുമൊന്നിച്ച് നിൽക്കുന്ന ഫോട്ടോകൾ പൊലീസിന്റെ കണ്ണിൽ പെട്ടെന്ന് മനസ്സിലായതോടെ അറസ്റ്റ് പേടിച്ചു. അതുകൊണ്ടാണ് ബന്ധുവീട്ടിലേക്ക് മാറിയത്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നേരിട്ട് പോയി മൊഴി നൽകാൻ ബന്ധുക്കളാണ് നിർബന്ധിച്ചത്.
ജോളിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല. അവർക്ക് എൻ.ഐ.ടി പരിസരത്ത് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നും അറിയില്ല. ഇന്നലെ രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി ഏഴു മണിയോടെയാണ് അവസാനിച്ചത്.