peeter
പീറ്റർ ഞറളക്കാട്ട്

മാനന്തവാടി: തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോർജ് ഞറളക്കാട്ടിന്റെ സഹോദരൻ പീറ്റർ ജോർജ് ഞറളക്കാട്ട് (62) നിര്യാതനായി. നടവയൽ ഇടവകയിലെ ആദ്യകാല കുടിയേറ്റ കുടുംബമായ പരേതരായ ഞറളക്കാട്ട് വർക്കിയുടെയും മേരിയുടെയും മകനാണ്. എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറിയും നടവയൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റുമായിരുന്നു. മാനന്തവാടി രൂപത എ.കെ.സി.സി. പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വടക്കേടത്ത് പുത്തൻപുര എൽസി. മക്കൾ: ലിൻഡ ബൈജു,ലിനറ്റ്. മരുമകൻ: ബൈജു പൂവത്തിങ്കൽ (മണക്കടവ്). സഹോദരി: എൽസമ്മ അമ്പലത്തിങ്കൽ. ശവസംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 11ന് നടവയലിലെ വീട്ടിൽ തുടങ്ങും.