വടകര: ഗവ. ജില്ലാ ആശുപത്രിക്കു സമീപമുഉള്ള സെയിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ പണം വെച്ചു ശീട്ട് കളി നടത്തിയ ഒന്‍പതുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 2,04,000 രൂപയും പിടിച്ചെടുത്തു. മുചുകുന്ന്, ചാത്തോത്ത് താഴ അനില്‍ കുമാര്‍, മൂടാടി വലിയമലയില്‍ ഷാജു, വടകര പറമ്പത്ത് കീഴ്താടി താഴ സുരേഷ് ബാബു, വടകര അടക്കാത്തെരു നെസ്റ്റില്‍ ബഷീര്‍, ചിങ്ങപുരം നടുവിലെ കണ്ടിയില്‍ ബഷീര്‍, പുത്തൂര്‍ പാട്യാട് മീത്തല്‍ പവിത്രന്‍, പുതുപ്പണം മുതിര കാലില്‍ സുധീര്‍, മേപ്പയൂര്‍ മൊട്ടകുന്നത്ത് ഇബ്രാഹിം, കീഴ്പയ്യൂര്‍, തയ്യുള്ളതില്‍ ബഷീര്‍ എന്നിവരെയാണ് പിടികൂടിയത്. വടകര എസ്.ഐ. ഷറഫുദ്ധീന്‍, ഡിസ്ട്രിക്ട് ആന്റി നേര്‍ക്കോട്ടിക് ടീമംഗങ്ങളായ എ.എസ്.ഐമാരായ ഗംഗാധരന്‍, രാജീവന്‍, എസ്.സി.പി.ഒമായ യുസഫ്, ഷാജി, സി.പി.ഒ. സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.