പേരാമ്പ്ര: നാഷണൽ സർവീസ് സ്കീം കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന ദത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം നൊച്ചാട് പഞ്ചായത്തിലെ 13ാം വാർഡിൽ വയോജന സർവ്വേ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി അറുപത് വയസ്സിന് മുകളിൽ ഉള്ളവരുടെ ആരോഗ്യ മാനസിക പ്രശ്നങ്ങളെ കണ്ടെത്തുകയും അതിന് പരിഹാര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. സർവ്വേ വാർഡ് മെമ്പർ സനില ചെറുവറ്റ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ്‌ സിറാജ് അദ്ധ്യക്ഷത വഹിച്ചു. വോളന്റീർ സെക്രട്ടറി എൻ.കെ സഫ്‌വാൻ, സി.ഉബൈദ്, ടി.ഹനൂന, ഫിദ സാനിയ, ദേവിക, എസ്. ആർ അഭിനവ്, ആർ. ആർ അഭിനവ്, ബി. ആർ പൂജ, ആദിഷ് എസ് കുമാർ, പി.പി മുഹമ്മദ്‌ നിജാസ്, എ. സി നൂഹ് ഷാൻ, ഹരിദേവ്,വിഎം മുഹമ്മദ്‌ നിഹാൽ, ഫാദി അൻഫസ്, പി.ടി സൂരജ്, എൻ.പി ഫാജിസ് മുഹമ്മദ്‌, പി.കെ മുഹമ്മദ്‌ ആഖിൽ എന്നിവർ സംസാരിച്ചു.