#മിനിസിവിൽസ്റ്റേഷൻ രണ്ടാംഘട്ടപ്രവൃത്തി ഉദ്ഘാടനം ഇന്ന്
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിൽ 62.60 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ സർക്കാർ. പേരാമ്പ്ര റെസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മണ്ഡലം എം എൽ എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണൻ
അറിയിച്ചതാണിത്. പേരാമ്പ്ര മിനിസിവിൽ സ്‌റ്റേഷന്റെ രണ്ടാം ഘട്ട പ്രവൃത്തികൾ ഇന്ന് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . പിഡബ്ല്യുഡി റോഡ്സ് എ ഇ ഓഫീസ്, എക്സൈസ് സർക്കിൾ ഓഫീസ്, ഭക്ഷ്യ സുരക്ഷ ഓഫീസ് കരിയർ ഡവലപ്മെന്റ് സെന്റർ എന്നിവയാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത് . ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പിന്നോക്ക വികസന കോർപ്പറേഷൻ ഓഫീസ്, വനിതാ ക്ഷേമ കോർപറേഷൻ ഓഫിസ്, എന്നിവ ഇവിടേക്കു മാറ്റും . എല്ലാ സർക്കാർ സേവനങ്ങളും പ്രദാനം ചെയ്യുന്ന വിധം സിവിൽ സ്റ്റേഷൻ വിപുലീകരിക്കുകയാണ് ലക്ഷ്യം. ചെറുവണ്ണൂർ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിനും ഇന്ന് തറക്കല്ലിടും . എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപയും മുകൾ തലയിൽ ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിന് പ്ലാൻ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും അനുവദിച്ചു .
# സൂപ്പറായി റോഡുകൾ
കിഫ്ബി ധനസഹായത്തോടെ 42 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പേരാമ്പ്ര- പയ്യോളി റോഡിന്റെ ഔപചാരിക ഉദ്ഘാടനം നവംബർ5 ന് മേപ്പയൂർ ടൗണിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവ്വഹിക്കും .18 കിലോമീറ്റർ നീളമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ഏറ്റവും ആധുനിക രീതിയിലാണ് നവീകരിച്ചത് . 4 കോടി രൂപ ചെലവിൽ 5.5 മീറ്റർ 2. 2 കി. മി നവീകരിക്കുന്ന പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡ് പ്രവൃത്തി ഒക്ടോബർ 26 ന് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും .3.5 കോടി ചെലവിൽ 5.5 മീറ്റർ നവീകരിക്കുനതെക്കേടത്ത് കടവ് നിരത്ത് കടവ് റോഡിന്റെ ഉദ്ഘാടനം 26 ന് 4 മണിക്ക് കടിയങ്ങാട് പാലത്തിന് സമീപം നടക്കും .
#സ്പോർട്സ് കോംപ്ലക്സ്
മേപ്പയ്യൂർ ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് കോംപ്ലക്സ് ആദ്യഘട്ടത്തിന്റെ നിർമാണോദ്ഘാഘാടനം 17ന് നടക്കും. 10 കോടി രൂപ ചെലവിലാണ് കോംപ്ലക്സ് നിർമ്മിക്കുന്നത്. 64 കോടി രൂപയാണ് ഒന്നാം ഘട്ടത്തിൽ വിനിയോഗിക്കുക . 200 മീറ്റർ ,100 മീറ്റർ, സിന്തറ്റിക് ട്രാക്ക്, മൾട്ടി ജിം, ഇൻറർ ഗെയിംസ്, ഓഫീസ് ഉൾപെടെ മൂന്ന് നില കെട്ടിടമാണ് ഒരുങ്ങുന്നത്. പെരുവണ്ണാമൂഴി ഡാം ക്യാമ്പ് ഏരിയ ഡ്രിപ്പ് വൈദ്യുതി പദ്ധതി നവം: 2 ന് ഉദ്ഘാടനം ചെയ്യും. ഒരു കോടി രൂപയാണ് ഇതിന് ചെലവഴിച്ചത് .ബഹുജന പങ്കാളിത്തത്തോടെ മണ്ഡലത്തിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ നടപടിയെടുക്കുമെന്നും തുടക്കം കുറിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു . മണ്ഡലം വികസന സമിതി കൺവീനർ എം കുഞ്ഞമ്മത്, സി മുഹമ്മദ് (പേഴ്സണൽ സ്റ്റാഫ്) എന്നിവരും പങ്കെടുത്തു .