കോഴിക്കോട്: കോഴിക്കോട് തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ 23ന് ആയില്യം മഹോത്സവം ആഘോഷിക്കും. രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്രത്തിലെ അരയാലിൻചുവട്ടിലുള്ള ശ്രീ നാഗരാജ ഭഗവാനും നാഗങ്ങൾക്കും മഞ്ഞൾപ്പൊടി ആടൽ, രുദ്രാഭിഷേകം, നാഗപൂജ, നാഗ പുണ്യാഹം, മഞ്ഞപ്പൊടി സമർപ്പണം, തെങ്ങിൻ പൂക്കുല സമർപ്പണം, നൂറും പാലും സമർപ്പണം, വിശേഷാൽ ആയില്യം പൂജ എന്നിവ നടക്കും. സർപ്പദോഷ പാപപരിഹാരത്തിനായി നാഗദോഷ ശാന്തിഹോമവുമുണ്ടാവും. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം മുഖ്യപുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും.