a
മാറ്റി സ്ഥാപിക്കുന്ന ട്രാൻസ്‌ഫോർമർ

കൊയിലാണ്ടി: നഗരത്തിലെ ഗതാഗത തടസം നീക്കുന്നതിനായി ട്രാന്‍സ്‌ഫോർമര്‍ മാറ്റി സ്ഥാപിക്കല്‍ പ്രവൃത്തി ഇന്ന് ആരംഭിക്കും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായും നഗര സൗന്ദര്യവല്‍ക്കരണത്തിനുമായി 'നാറ്റ്പാക് പദ്ധതി പ്രകാരം 3 കോടി രൂപയുടെ പ്രവൃത്തി നടത്തുന്നതിനായി സൗകര്യമൊരുക്കുന്നതിന് നഗരത്തിന്റെ നടുവിലായുള്ള ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഒക്ടോ: 22ന് ആരംഭിക്കും.

ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ട്രാന്‍സ്‌ഫോഫോര്‍ നഗരഹൃദയത്തില്‍ നിന്നും മാറ്റി സ്ഥാപിക്കുക എന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതോടെ പഴയ ബസ് സ്റ്റാന്റിന് മുന്‍പിലെ ഗതാഗത തടസം ഒഴിവാകുന്നതാണ്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ചെലവിനായി നഗരസഭ 2,60,000 രൂപ കെ. എസ്. ഇ . ബി ക്ക് അടച്ചിട്ടുണ്ട്. ഒരാഴ്ചകൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കന്‍ കഴിയുമെന്നും ഇതോടെ നഗരവാസികളുടെ ഏറെ കാലത്തെ ആവശ്യം നിറവേറ്റുകയാണെന്നും നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ പറഞ്ഞു.