arjun
അർജ്ജുൻ

സുൽത്താൻ ബത്തേരി: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ ബത്തേരി ചീരാൽ വെണ്ടോൽ പറോട്ടിയിൽ പരേതനായ രാജുവിന്റെയും അനിതയുടെയും മകൻ അർജ്ജുൻ (20) മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ അർജ്ജുനിന്റെ ബൈക്കിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. കോയമ്പത്തൂർ കെ.സി.ടി കോളേജിലെ അവസാനവർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. സഹോദരി: അശ്വതി.