തളിപ്പറമ്പ്:കേരള സംസ്ഥാന ഭാഗ്യക്കുറി അഞ്ചു കോടി രൂപയുടെ മൺസൂൺ ബംബർ സമ്മാനത്തുകയെ ചൊല്ലി തർക്കം. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയുടെ പരാതിയിന്മേൽ പൊലിസ് അന്വേഷണം തുടങ്ങി. നേരത്തെ പറശിനിക്കടവ് സ്വദേശിയായ അജിതന്റെ കൈവശമായിരുന്നു സമ്മാനർഹമായ മൺസൂൺ ബമ്പർ ടിക്കറ്റ്. അജിതൻ അത് കാനറാ ബാങ്കിന്റെ പുതിയതെരു ശാഖയിൽ നൽകുകയും ചെയ്തിരുന്നു. എന്നാൽ, അതിനെതിരെ കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുനിയൻ പരാതിയുമായി രംഗത്ത് വന്നു. ബമ്പർ സമ്മാനമടിച്ച ടിക്കറ്റ് തന്റെ കൈവശമുണ്ടായിരുന്നതാണെന്ന് പരാതിയിൽ പറയുന്നു. ടിക്കറ്റെടുത്തയുടൻ ലോട്ടറിക്ക് പിറകിൽ തന്റെ പേര് എഴുതി വെച്ചിരുന്നു. ചിലർ ടിക്കറ്റ് തട്ടിയെടുത്ത് കൈക്കലാക്കിയ ശേഷം തന്റെ പേര് മായ്ചു കളഞ്ഞ് സമ്മാനത്തുക തട്ടിയെടുത്തുവെന്നാണ് പരാതി. ടിക്കറ്റ് വിൽപ്പന നടത്തിയ ഏജന്റിൽ നിന്ന് തളിപ്പറമ്പ പൊലിസ് മൊഴിയെടുത്തു