മുക്കം: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഓഫീസർമാരുടെ സ്മരണ പുതുക്കി പൊലീസ് സ്മൃതിദിനത്തിൽ സഹപ്രവർത്തകർ. ധീരരക്ത സാക്ഷികളുടെ പാവനസ്മരണയ്ക്കു മുന്നിൽ രക്തപുഷ്പങ്ങളർപ്പിച്ചാണ് പൊലീസ് സ്മൃതി ദിനം ആചരിച്ചത്. 1959 ല്‍ ലഡാക്കിലെ മലനിരകളിൽ ചൈനീസ് ആർമി നടത്തിയ ആക്രമണത്തിൽ മരണമടഞ്ഞ സി ആർ പി എഫ് ജവാൻമാരുടെ ഓർമ ദിനമായാണ് വർഷം തോറും പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്. മുക്കം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ് ഐ റോയിച്ചൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പൊലീസ് സേനാംഗങ്ങൾ ,നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾസ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. എ എസ് ഐ മാരയ എൻ .ജയമോദ്‌,സലീം മുട്ടത്ത്,അബ്ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കാസിം, എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇ കെ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.