a
പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

പേരാമ്പ്ര: പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തി മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസി സതി അധ്യക്ഷയായി. 2014ല്‍ നിര്‍മാണം പൂര്‍ത്തിയായ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ മൂന്നാം നില പണിയുന്നതിനും ലിഫ്റ്റ് ഏര്‍പ്പെടുത്തുന്നതിനും 1.5 കോടിയുടെ അനുമതിയാണ് ലഭിച്ചത് .ഭാഗികമായി കിടക്കുന്ന രണ്ടാം നിലയും മൂന്നാം നിലയുടേയും നിര്‍മാണം പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ കെ ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍, ജില്ലാ പഞ്ചായത്തംഗം എ കെ ബാലന്‍, മുന്‍ എംഎല്‍എ എ കെ പത്മനാഭന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗംഗാധരന്‍ നമ്പ്യാര്‍, ബ്ലോക്ക് പഞ്ചായത്തംഗം വി കെ സുനീഷ്, പഞ്ചായത്തംഗം മിനി പൊന്‍പറ, മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മത്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ലീല , കെ പി ബിജു, പി കെ റീന, കെ പി ഗോപാലന്‍ നായര്‍ ,രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ എന്‍ പി ബാബു, എ കെ ചന്ദ്രന്‍മാസ്റ്റർ ,എസ് കെ അസ്സയിനാര്‍, എന്‍ ഹരിദാസ്, കെ സജീവന്‍, കെ ലോഹ്യ, കെ പ്രദീപ് കുമാര്‍, എം കുഞ്ഞിരാമുണ്ണി, വ്യാപാരി പ്രതിനിധികളായ വി കെ ഭാസ്‌കരന്‍ ,സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന സ്വാഗതവും വി കെ പ്രമോദ് നന്ദിയും പറഞ്ഞു. വളയനാട് പീപ്പ്ള്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ആറ് മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കും.