ലോഗോ ക്ഷണിച്ചു
നവംബർ പത്തിന് ആരംഭിക്കുന്ന ദക്ഷിണേന്ത്യാ അന്തർ സർവകലാശാലാ വനിത ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് ലോഗോ ക്ഷണിച്ചു. അവസാനതീയതി 31 വൈകുന്നേരം അഞ്ച് മണി. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും. അയക്കേണ്ട വിലാസം: ഡയറക്ടർ, ഡിപ്പാർട്ടുമെന്റ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം - 673635. ഇ-മെയിൽ: dphyedu@uoc.ac.in
കെ-ടെറ്റ് പരിശീലനം
ഇസ്ലാമിക് ചെയറിൽ അറബിക് വിഷയത്തിൽ കെ-ടെറ്റ് കാറ്റഗറി മൂന്ന്, നാല് പേപ്പറുകളിൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു. 26-നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 77364 18428, 97469 04678.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ നവംബർ നാല് വരെയും 170 രൂപ പിഴയോടെ ഏഴു വരെയും ഫീസടച്ച് നവംബർ 11 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും ചെലാനും സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, എക്സാമിനേഷൻസ്-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 വിലാസത്തിൽ നവംബർ 12-നകം ലഭിക്കണം.
എം.ബി.എ പരീക്ഷ മാറ്റി
30-ന് ആരംഭിക്കാനിരുന്ന വിദൂരവിദ്യാഭ്യാസം വിദ്യാർത്ഥികളുടെ എം.ബി.എ നാലാം സെമസ്റ്റർ 2013 സ്‌കീം-2014 പ്രവേശനം മാത്രം റഗുലർ, 2013 സ്‌കീം-2013 പ്രവേശനം, 2012 സ്‌കീം-2012 പ്രവേശനം സപ്ലിമെന്ററി, വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ 2013 സ്‌കീം-2013, 2014 പ്രവേശനം, 2012 സ്‌കീം-2012 പ്രവേശനം മാത്രം സപ്ലിമെന്ററി പരീക്ഷകൾ നവംബർ ഒന്ന് മുതൽ നടക്കും.