കോഴിക്കോട് : എൻ.ആർ.ഐ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷനൽ എക്സലൻസിന്റെ ആഭിമുഖ്യത്തിൽ 29 ന് വിദ്യാഭ്യാസ സംരംഭകത്വ സംഗമം നടക്കും. ഹോട്ടൽ കിംഗ് ഫോർട്ടിൽ വൈകിട്ട് 3 ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. പി. മോഹൻ

ഉദ്ഘാടനം നിർവഹിക്കും.

മാനേജ്മെൻറ് കൺസൾട്ടന്റ് ഡോ. വി.കെ.എസ്. മേനോൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. മുഹമ്മദ്ഷാഫി (എൻ.ഐ.ടി. കാലിക്കറ്റ്), ബിജു ശിവകുമാർ (മാനേജിംഗ് ഡയറക്ടർ, നേവിയോ ഷിപ്പിംഗ്, മുംബൈ), രാജേഷ് (ന്യൂഡൽഹി) തുടങ്ങിയവർ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ വി. വേണുഗോപാൽ, ആറ്റക്കോയ പള്ളിക്കണ്ടി , മുഹമ്മദ് കാസിം പായാടത്ത്, രാജേഷ് അത്രശ്ശേരി എന്നിവർ പങ്കെടുത്തു