calicut-uni
calicut uni

മൂല്യനിർണയ ക്യാമ്പ്
ഒൻപതാം സെമസ്റ്റർ ബി.ബി.എ - എൽ എൽ.ബി (പഞ്ചവത്സരം), അഞ്ചാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം) പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് നവംബർ 11, 12 തീയതികളിൽ തൃശൂർ, കോഴിക്കോട് ഗവ. ലാ കോളേജുകളിൽ നടക്കും.

എം.ബി.എ പരീക്ഷ 1ന്
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ എം.ബി.എ റഗുലർ / സപ്ലിമെന്ററി പരീക്ഷ നവംബർ ഒന്നിന് ആരംഭിക്കും. കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, കുറ്റിപ്പുറം എസ്.എം.എസ്, വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർ സർവകലാശാലാ സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റിലും തൃശൂർ ജോൺ മത്തായി സെന്ററിൽ രജിസ്റ്റർ ചെയ്തവർ അതേ കേന്ദ്രത്തിലും പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.സി.ജെ, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ ഒന്നു വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ നാലു വരെ അപേക്ഷിക്കാം.