കോഴിക്കോട്: വൻ ഓഫറുകളും സമ്മാനങ്ങളും ഇളവുകളുമായി മൈജി - മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബിൽ ദീപാവലി ആഘോഷത്തിന് തുടക്കം. മൊബൈൽഫോൺ, സ്‌മാർട്ട് ടിവി, ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, കാമറ, സൗണ്ട് സിസ്റ്റം, ആക്‌സസറികൾ തുടങ്ങിയ ഡിജിറ്റൽ ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം. ഓഫറുകൾക്കും സമ്മാനങ്ങൾക്കും പുറമേ മൈജിയുടെ സ്‌പെഷ്യൽ ഗിഫ്‌റ്റുകളും ഉപഭോക്താക്കൾക്ക് നേടാം.
പൂജ്യം ശതമാനം പലിശനിരക്കിൽ വായ്‌പ, ഉത്പന്നങ്ങൾക്ക് എക്സ്റ്റന്റഡ് വാറന്റി, മികച്ച പരിരക്ഷ എന്നിവയും ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ എ.സികളും ഷോറൂമുകളിലുണ്ട്. മൈജികെയർ, മൈജി പ്രിവിലേജ് കാർഡ്, ജി ഡോട്ട് പ്രൊട്ടക്‌ഷൻ പ്ലസ്, എക്‌സ്‌ചേഞ്ച് സ്‌കീം തുടങ്ങിയ പദ്ധതികളുമുണ്ട്. ഓർഡർ നൽകിയാൽ മണിക്കൂറുകൾക്കകം ഉത്പന്നം നേരിട്ട് എത്തിക്കുന്ന എക്‌സ്‌പ്രസ് ഹോം ഡെലിവറി സംവിധാനവുമുണ്ട്. www.myg.in വെബ്സൈറ്റിലൂടെ ഓൺലൈൻ പർച്ചേസും നടത്താം. സർവീസ് ചാർജില്ല.