thangal

കോഴിക്കോട്: മഞ്ചേശ്വരം ഉൾപ്പെടെ മൂന്നു മണ്ഡലങ്ങളിലെ യു.ഡി.എഫ് വിജയം അഭിനന്ദനാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഫാസിസ്റ്റ് ശക്തികളെ ഇത്തവണയും അകറ്റി നിറുത്തിയെന്ന പ്രത്യേകതയുണ്ട് വിവിധ മതക്കാരും ഭാഷക്കാരുമായ മഞ്ചേശ്വരം മണ്ഡലത്തിലെ ബഹുഭൂരിപക്ഷവും തികഞ്ഞ മതേതര വിശ്വാസികളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. മഞ്ചേശ്വരത്തെ വിജയത്തിൽ കർണാടക കോൺഗ്രസ് നേതാക്കളുടെ സേവനം എടുത്തു പറയേണ്ടതുണ്ട്. കാലങ്ങളായി യു.ഡി.എഫ് വിജയിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ പരാജയം മുന്നണി ചർച്ച ചെയ്യുമെന്നും തങ്ങൾ പറഞ്ഞു.