ബി.എസ് സി പരീക്ഷ
ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2012 സ്‌കീം-2013 മുതൽ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ നവംബർ രണ്ടു വരെയും ഫീസടച്ച് നവംബർ നാല് വരെ രജിസ്റ്റർ ചെയ്യാം.
പുനർമൂല്യനിർണയ അപേക്ഷ
ഒക്ടോബർ 23-ന് ഫലം പ്രസിദ്ധീകരിച്ച മൂന്നാം സെമസ്റ്റർ ബി.എസ് സി സൈക്കോളജി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രുവ്മെന്റ് നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി റേഡിയേഷൻ ഫിസിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.ബി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.