a
കുറ്റ്യാടി പഞ്ചായത്ത് സ്കൂൾ കോംപ്ലക്‌സ് കായിക മേള സി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് സ്കൂൾ കായികമേള നിട്ടൂർ മിനി സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ചെയർമാൻ എടത്തുംകര നാണു അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക ടി.വി.സുധ, പി.സി.രവീന്ദ്രൻ, ഏരത്ത് ബാലൻ, ബിജിന രാജേഷ്, പി.പി.ദിനേശൻ, പി.സാജിദ്, എൻ.കെ.സുബൈർ, സജിത്ത് ഏരത്ത് തുടങ്ങിയവർ സംസാരിച്ചു