കുറ്റ്യാടി: നരിപ്പറ്റ കുളങ്ങരത്ത് നമ്പ്രത്താം കുണ്ട് കുമ്പള ചോല പി.ഡബ്ളു ഡി റോഡിൽ പൈപ്പ് ലൈൻ പൊട്ടി കൊയ്യാൽ ടൗണിൽ വലിയ കുഴി രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ കുഴികളിലേക്ക് തെന്നി വീണ് അപകടം സംഭവിച്ചിട്ടുണ്ട്. പലപ്പോഴും പി.ഡബ്ളു.ഡി.അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ വേണ്ട രീതിയിൽ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനങ്ങളുടെ കുടിവെള്ള പ്രശനം പരിഹരിക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി എം തങ്ങൾ ,കെ.എം ഹമീദ് ,സി.വി അസീസ് മാസ്റ്റർ ,സി.പി കുഞ്ഞബ്ദുല്ല ,എൻ.പി.നാസർ എന്നിവർ സംസാരിച്ചു.