കോഴിക്കോട് : ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഹിന്ദി പഠന-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് അധ്യാപകർക്കായി ഒക്ടോബർ 29 മുതൽ നവംബർ 2 വരെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെയും കേരള ഹയർ എഡ്യുക്കേഷൻ കൗൺസിലിന്റെ അക്കാഡമിക് സഹായത്തോടെയുമാണ് കോഴ്സ് . പ്രശസ്ത ഹിന്ദി സാഹിത്യകാരന്മാരായ ശ്രീദേവീ പ്രസാദ് മിശ്ര , ഡോ. അച്യുതാനന്ദ മിശ്ര എന്നിവരടക്കമുള്ള പ്രമുഖർ ക്‌ളാസ്സുകൾ നയിക്കും.