കോഴിക്കോട്: കേന്ദ്ര കേരളസര്‍വ്വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രൊഫ. ഉള്ളൂര്‍ എം. പരമേശ്വരനെ തപസ്യ ആദരിച്ചു. പി.പി. ശ്രീധരനുണ്ണി പൊന്നാടയണിയിച്ചു. വത്സന്‍ നെല്ലിക്കോട് അധ്യക്ഷനായി. ഡോ.കെ.എം. പ്രിയദര്‍ശന്‍ലാല്‍, ഡോ. കെ.വി. തോമസ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ.ജി. രഘുനാഥ്, രാമകൃഷ്ണന്‍ ചുഴലി, പ്രബോധ്, എം.സി. രാജീവ് കുമാര്‍, അബൂബക്കര്‍ സിദ്ദീഖ്, ബാലചന്ദ്രന്‍, ഗോപി കൂടല്ലൂര്‍, മുരളി കാട്ടിശ്ശേരി, പി.പി. ജിഷ എന്നിവര്‍ സംസാരിച്ചു.