kunnamangalam-death
ശ്രീധരൻ മാസ്റ്റർ

കുന്ദമംഗലം: ആരാമ്പ്രം ജി.എം.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ മുട്ടാഞ്ചേരി കറുത്തേടത്ത് ശ്രീധരൻ (76) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. മുട്ടാഞ്ചേരി അയ്യപ്പഭജനമഠം സെക്രട്ടറി, പെൻഷനേഴ്സ് അസോസിയേഷൻ കൊടുവള്ളി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി, മടവൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: സൗമിനി. മക്കൾ: സതീഷ് കുമാർ ( കേരള പൊലീസ് ), സ്മിത, സുബിത (ഇരുവരും കെ.എം.ഒ കോളേജ്, കൊടുവള്ളി). മരുമക്കൾ: ജഗദീഷ് കുമാർ, സിന്ധു. സഹോദരങ്ങൾ: ഗംഗാധരൻ, പുരുഷോത്തമൻ, കൃഷ്ണൻകുട്ടി, സുരേന്ദ്രൻ, രാജേന്ദ്രൻ, ദേവകി, ലീല, വിനോദിനി.

സഞ്ചയനം തിങ്കളാഴ്ച.