a
ജണ്ട കെട്ടിയ പി .ഡബ്ല്യു റോഡ് കെ. പ്രവീൺ കുമാർ സന്ദർശിക്കുന്നു.

കുറ്റ്യാടി: വയനാട്ടിലേക്കുള്ള ഏക ബദൽ റോഡിൽ വനം വകുപ്പ് ജണ്ട കെട്ടിയ നടപടി പിൻവലിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. പൂതംമ്പാറ, ചുരണി, പക്രം തളം പൊതുമരാമത്ത് റോഡിലെ മൂന്ന് ഭാഗങ്ങളിലാണ് വനം വകുപ്പ് ജണ്ട കെട്ടിയിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ജണ്ട കെട്ടുന്നത് നിറുത്തി വച്ചിരുന്നതാണ്. പരിസ്ഥിതി ലോല മേഖലയായി കണ്ടെത്തിയ പ്രദേശമാണ് ഇത്.ബന്ധപ്പെട്ട അധികാരികളുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ജണ്ട കെട്ടുകയുള്ളു എന്ന തീരുമാനം ലംഘിക്കപെട്ടിരിക്കയാണെന്നും പരാതി ഉയരുകയാണ്.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യം പോലും നിഷേധിക്കുന്ന തരത്തിലുള്ള വനം വകുപ്പ് അധികാരികളുടെ നീക്കം അവസാനിപ്പിക്കണമെന്നും പ്രദേശവാസികളുടെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രവീൺ കുമാർ പറഞ്ഞു. കെ.പി.സി.സി അംഗം കെ.പി രാജൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി സുരേേഷ്, വാർഡ് മെമ്പർ റോണി മാത്യു, കെ.പി.കുഞ്ഞമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.