sreedharan-pillai

ആലപ്പുഴ ജില്ലയിലെ വെൺമണിയിൽ 1956 ഡിസംബർ ഒന്നിന് വി.ജി. സുകുമാരൻ നായരുടെയും ഭവാനി അമ്മയുടെയും മകനായി ജനനം. മാർത്തോമ സ്‌കൂൾ, പന്തളം എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. നിയമബിരുദം നേടിയത് കോഴിക്കോട് ഗവ. ലാ കോളേജിൽ നിന്ന്. 1967ൽ ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട്ട് നടക്കുമ്പോൾ വോളന്റിയറായി എത്തിയതോടെ ദീനദയാൽ ഉപാദ്ധ്യായയുടെ ഏകാത്മ മാനവദർശനത്തിൽ ആകൃഷ്ടനായി.

നിയമവിദ്യാർത്ഥിയായി കോഴിക്കോട്ടെത്തിയ ശേഷം എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറിയായി. അടിയന്തരാവസ്ഥയിൽ ലോക് സംഘർഷ സമിതിയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന കൺവീനറായിരുന്നു. പിന്നീട് ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. 2003 മതൽ 2006 വരെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. പിന്നീട് ദേശീയ നിർവാഹക സമിതി അംഗവുമായി. 2018 ൽ വീണ്ടും സംസ്ഥാന പ്രസിഡന്റായി.

ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

രാഷ്ട്രീയപ്രവർത്തനങ്ങൾക്കിടയിൽ കീഴ്ക്കോടതി മുതൽ പരമോന്നത കോടതി വരെ കേസുകളിൽ ഹാജരാകാറുണ്ട്.കോഴിക്കോട് തിരുത്തിയാട് 'പ്രണവ'ത്തിലാണ് താമസം. ഭാര്യ: അഡ്വ. റീത്ത. മക്കൾ: അഡ്വ. അർജുൻ ശ്രീധർ, ഡോ. ആര്യ അരുൺ. മരുമക്കൾ: അഡ്വ. അരുൺ കൃഷ്ണൻ, ജിപ്സ അർജുൻ.