മുക്കം: ബൈക്കിടിച്ച് ലോട്ടറി വില്പനക്കാരൻ മണാശ്ശേരി പുതിയടത്തിൽ ഭാസ്കരൻ (66) മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെ കോഴിക്കോട് റോഡിൽ മണാശ്ശേരി പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. പരിക്കേറ്റ ഭാസ്കരനെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ആനന്ദവല്ലി. മക്കൾ: അതുല്യ, ജിഷ.മരുമക്കൾ: ബാബു (നീലേശ്വരം) മഹേഷ് (ബേപ്പൂർ). സഞ്ചയനം വ്യാഴാഴ്ച.