elope

കോഴിക്കോട്: ഭർത്താവിനെയും പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളേയും ഉപേക്ഷിച്ച് പോയ യുവതി കാമുകനായ യുവാവിനോടൊപ്പം അറസ്റ്റിൽ. വയനാട് മാന്താട് സ്വദേശികളായ അസീന(36), നിഷൽ(32) എന്നിവരെയാണ് നടക്കാവ് പൊലീസ് കൊൽക്കത്തയിൽ നിന്ന് പിടികൂടിയത്.

17ന് രാവിലെ ഭർത്താവിന്റെ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വന്നതായിരുന്നു അസീനയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം. വൈകിട്ടോടെ നിഷൽ ഇവിടെക്കെത്തുകയും തുടർന്ന് ഇവർ കൊൽക്കത്തയിലേക്ക് കടക്കുകയുമായിരുന്നു. വിദേശത്തായിരുന്ന നിഷൽ 16ന് ആണ് നാട്ടിൽ എത്തിയത്. ഇയാൾക്ക് ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട്. 10,14,17 വയസ്സുള്ള മൂന്ന് ആൺമക്കളാണ് അസീനക്ക്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രാകാരം കേസെടുത്ത ശേഷം ഇരുവരേയും റിമാന്റ് ചെയ്തു.