കോഴിക്കോട് : യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാ കൺവെൻഷനും, ക്ഷേത്രജീവനക്കാരുടെ സംയുക്തയോഗവും ഇന്ന് രാവിലെ 10 മണിക്ക് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ കിളിപ്പറമ്പ് ദേവീക്ഷേത്രത്തിലെ കേളപ്പജി മന്ദിരത്തിൽ നടക്കും. യോഗക്ഷേമ സഭ സംസ്ഥാന പ്രസി‌‌ഡൻറ് ടി ആർ വി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം .വി സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വെെസ് പ്രസി‌‌ഡൻറ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ട്രഷറർ ചെമ്മരം നാരായണൻ, സംസ്ഥാന സെക്രട്ടറി സുനിൽ കാലടി, സംസ്ഥാന വനിത പ്രസി‌‌ഡൻറ് സോയ അന്തർജനം, സെക്രട്ടറി കെ. ജയശ്രീ, യുവജന സഭ പ്രസി‌‌ഡൻറ് പത്തനംതിട്ട ഹരിശങ്കരൻ എന്നിവർ പങ്കെടുക്കും.