കോഴിക്കോട്: ബൈക്ക് യാത്രികന്‍ ബസിനടിയില്‍പെട്ട് മരിച്ചു. എരഞ്ഞിപ്പാലം ശരണ്യ ഹൗസില്‍ വി. കൃഷ്ണകുമാര്‍ (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ നടക്കാവ് കെ എസ് ആര്‍ ടി സി റീജ്യണല്‍ വര്‍ക്ക്‌ഷോപ്പിന് സമീപം പി.എം.കുട്ടി റോഡ് ജംഗ്ഷനിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കൃഷ്ണകുമാര്‍ സഞ്ചരിച്ച ബൈക്കില്‍ ഓട്ടോ തട്ടുകയും തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം അതേ ദിശയില്‍ വരികയായിരുന്ന സിറ്റി ബസ് കയറിയാണ് കൃഷ്ണകുമാര്‍ മരിച്ചതെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.