കോളജ് വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരം


കൽപ്പറ്റ: ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 6ന് രാവിലെ 10ന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡ് നൽകും. പങ്കെടുക്കുന്നവർ നവംബർ 4നകം രജിസ്റ്റർ ചെയ്യണം. ഫോൺ 04936 202529.


മരം ലേലം
വൈത്തി​രി​: വൈത്തിരി താലൂക്ക് ആസ്പത്രി കോമ്പൗണ്ടിൽ നിൽക്കുന്ന കോളിമരം ഒക്‌ടോബർ 31ന് രാവിലെ 11.30 ന് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഫോൺ 04936 256229.
കൃഷ്ണഗിരി വില്ലേജിൽ റീ.സ.430/6 ൽപ്പെട്ട സ്ഥലത്ത് നിൽക്കുന്ന വീട്ടി മരം 28ന് രാവിലെ 11ന് സ്ഥലത്ത് ലേലം ചെയ്യും.

കോഷൻ ഡെപ്പോസിറ്റ്
കൽപ്പറ്റ: ഗവ. വി എച്ച് എസ്.എസിൽ വി.എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 2019ൽ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. തുക ലഭിക്കാത്ത വിദ്യാർത്ഥികൾ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


അദ്ധ്യാപക നിയമനം
മാനന്തവാടി​: വാളാട് എ.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് രാവിലെ 10ന് മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.


റവന്യൂ ജില്ലാ സ്‌കൂൾ കലാമേള
കൽപ്പറ്റ: 201920 വർഷത്തെ വയനാട് റവന്യൂ ജില്ലാ സ്‌കൂൾ കലാമേള നവംബർ 11 മുതൽ 15 വരെ പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി, എ.യു.പി, ഗവ. എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിൽ നടക്കും. 11, 12 തീയ്യതികളിൽ സ്റ്റേജിതര മത്സരങ്ങളും 13, 14,15 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളുമാണ് നടത്തുക.


ആർദ്രം ജനകീയ ക്യാമ്പെയിൻ
ലോഗോ തയ്യാറാക്കൽ മത്സരം

കൽപ്പറ്റ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 5ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ആർദ്രം ജനകീയ ക്യാംപയിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ ലോഗോ തയ്യാറാക്കൽ മൽസരം നടത്തുന്നു. ശരിയായ ആരോഗ്യ ശീലങ്ങൾ, ആരോഗ്യകരമായ ഭക്ഷണം, വിവിധ വ്യായാമമുറകൾ, ലഹരിക്കെതിരായ ബോധവൽക്കരണം, ശുചിത്വശീലങ്ങളും മാലിന്യനിർമാർജനവും തുടങ്ങിയവയാണ് ക്യാംപയിന്റെ ലക്ഷ്യങ്ങൾ. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 25000 രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കും. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ലോഗോകൾക്കും സമ്മാനങ്ങളുണ്ട്. ഫോൺ: 9496345535, 9961603803. എല്ലാ സ്‌കൂൾ വിദ്യാർഥികൾക്കും മൽസരത്തിൽ പങ്കെടുക്കാം. ലോഗോയോടൊപ്പം സ്‌കൂൾ തിരിച്ചറിയൽ കാർഡിന്റെ കോപ്പിയോ അല്ലെങ്കിൽ സ്‌കൂൾ മേലധികാരിയുടെ കത്തോ ഉൾപ്പെടുത്തണം. ആർദ്രം ജനകീയ ക്യാംപയിൻ എന്ന പേരും ആർദ്രം ആശയവും ചിത്രീകരിക്കുന്ന ലോഗോ ആയിരിക്കണം.
എഴുത്തുകൾ മലയാളത്തിലായിരിക്കണം. എ4 വലിപ്പത്തിലുള്ള കടലാസിലാണ് ലോഗോ വരയ്‌ക്കേണ്ടത്. ഓയിൽ പെയിന്റ്, വാട്ടർ കളർ, പെൻസിൽ അല്ലെങ്കിൽ ഇലക്ട്രോണിക് മീഡിയ തുടങ്ങി ഏതു മാധ്യമം ഉപയോഗപ്പെടുത്തിയും ലോഗോ വരയ്ക്കാം. ലോഗോകൾ സ്‌കാൻ ചെയ്ത് 'ആർദ്രം ജനകീയ ക്യാംപയിൻ ലോഗോ മൽസരം' എന്ന് രേഖപ്പെടുത്തി aardramwynd@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം. ഒക്ടോബർ 29ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ലോഗോകൾ ലഭിക്കണം.


വൈദ്യുതി മുടങ്ങും
കൽപ്പറ്റ സെക്ഷനിലെ മടിയൂർക്കുനി, ഗാരേജ്, മിൽമ ചുഴലി എന്നിവിടങ്ങളിൽ ഒക്‌ടോബർ 27ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പ്

കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ കീഴിൽ പത്താം തരം മുതൽ പി ജി വരെയുള്ള കോഴ്സുകൾക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെ. മുൻ വർഷ ക്ലാസുകളിൽ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. 10,11,12 ക്ലാസ്സി ലേക്കുള്ള അപേക്ഷ നവംബർ 15 നും ഡിഗ്രി, പി.ജി അപേക്ഷ ഡിസംബർ 15 നും മുമ്പായി ജില്ലാ സൈനികക്ഷേമ ആഫീസിൽ നൽകണം. അപേക്ഷാ ഫാറം ജില്ലാ സൈനികക്ഷേമ ആഫീസിൽ ലഭിക്കും. കൂടാതെ സൈനികക്ഷേമ വകുപ്പിന്റെ സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്ത് 2 രൂപ കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതവും സമർപ്പിക്കാം.


എസ്.സി. എസ്.ടി. ജില്ലാതല കമ്മിറ്റി
കൽപ്പറ്റ: പട്ടികജാതി പട്ടികവർഗ ജില്ലാതല കമ്മിറ്റി 28ന് വൈകീട്ട് 4ന് കളക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.

ലൈഫ് മിഷൻ : പരാതി ഓൺലൈനായി നൽകാം.

കൽപ്പറ്റ: ലൈഫ് മിഷൻ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി കാര്യക്ഷമമായും സുതാര്യമായും പരിഹരിക്കുന്നതിനുളള ഓൺലൈൻ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പരിശീലനം ജില്ലയിലെ കളക്ടറേറ്റ് ഉദ്യോഗസ്ഥർ, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിമാർ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർക്കും, ഡെപ്യുട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് എന്നിവർക്ക് ഐടി മിഷൻ പരിശീലനം സംഘടിപ്പിച്ചു. പരാതികൾ കേരള സ്റ്റേറ്റ് ഐടി മിഷന്റെ കീഴിലുളള ഇഡിസ്ട്രിക്ട് പദ്ധതിയിലെ പൊതുജന പരാതി പരിഹാരത്തിലൂടെയാണ് നടപ്പിലാക്കുന്നത്. പൊതുജനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനുളള സംവിധാനം അക്ഷയ കേന്ദ്രത്തിലൂടെ ഉടൻ ലഭ്യമാകും. ജില്ലാ പ്രൊജക്ട് മാനേജർ എസ്.നിവേദ്, എച്ച്.എസ്.സി. അർഷാദ് എന്നിവർ ക്ലാസ്സെടുത്തു. എച്ച്.എസ്.സി.മാരായ കെ.സി. മുഹമ്മദ് യാസിൻ, കെന്നഎസ്. ഷബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം
പരിശീലനം തുടങ്ങി

കൽപ്പറ്റ: ആസ്പിരേഷണൽ ഡിസ്ട്രിക്ട് വയനാട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും എൻ ഊര് ചാരിറ്റബിൾ സൊസറ്റിയുടെയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്‌ന്റെയും ആഭിമുഖ്യത്തിൽ 13 ഇന ഗോത്ര പാരമ്പര്യ സ്വയം തൊഴിൽ പരിശീലനം തുടങ്ങി. കോഴിക്കോട് കിർത്താഡ്സിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകുന്നത്. 2020ൽ പ്രവർത്തന സജ്ജമാകുന്ന എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ സ്വയം തൊഴിൽസാധ്യതകളാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. 310 പരിശീലന ദിനങ്ങളിലായി 295 ഗുണഭോക്താക്കൾക്ക് വിവിധ ഗോത്ര പാരമ്പര്യ, സ്വയംതൊഴിൽ മേഖലകളിൽ പരിശീലനങ്ങൾ ലഭിക്കും. ആദ്യഘട്ടത്തിൽ 5 ദിവസത്തെ വംശീയഭക്ഷണ പരിശീലനം നടന്നിരുന്നു.
വംശീയ ഭക്ഷണ സംസ്‌ക്കരണപരിശീലനം,മാനിപ്പുല്ല് കരകൗശല ഉൽപ്പന്ന നിർമ്മാണ പരിശീലനം, വംശീയ വാദ്യോപകരണ നിർമ്മാണ പരിശീലനം, മുളയുൽപ്പന്ന നിർമ്മാണ പരിശീലനം, ചകിരി കരകൗശല ഉൽപ്പന്ന നിർമ്മാണ പരിശീലനം, ചിരട്ട കരകൗശല ഉൽപ്പന്ന നിർമ്മാണ പരിശീലനം, ശിൽപ്പകാർ പെയിന്റിംങ്ങ് പരിശീലനം, വാർലി പെയിന്റിംങ്ങ് പരിശീലനം, നെറ്റിപ്പട്ടം കരകൗശല നിർമ്മാണ പരിശീലനം, തുണി സഞ്ചി നിർമ്മാണ പരിശീലനം, മുള മുറൽ കരകൗശല ഉൽപ്പന്ന നിർമ്മാണ പരിശീലനം, മൺച്ചട്ടി കരകൗശല ഉൽപ്പന്ന നിർമ്മാണ പരിശീലനം, എന്നിവയാണ് മറ്റ് പരിശീലന പരിപാടികൾ.

ഡയറക്ടറേറ്റ് ഓഫ് ഹൈഡ്രോ കാർബൺസ് ഡയറക്ടർ ജനറൽ വി.പി.ജോയ് പരിശീലനം ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഭാരത് പെട്രോളിയം കോർപ്പറേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ജയേഷ് ഷാ മുഖ്യ പ്രഭാഷണം നടത്തി, ചീഫ് മാനേജർ എച്ച്.ആർ ഭാരത് പെട്രോളിയം വിനീത് എം വർഗ്ഗീസ് , കിർത്താഡ്സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.പത്മനാഭൻ, കിർത്താഡ്സ് പരിശീലന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്. പ്രദീപ്കുമാർ, സി.ഇ.ഒ എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ എ.ആർ അജയകുമറാണ് പദ്ധതി യുടെ ഉപദേശകസമിതി ചെയർമാൻ. സബ് കളക്ടർ വികൽപ് ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടികളും എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്.


( ചിത്രം. എൻ ഊര് പരിശീലനം കിർത്താഡ്സിൽ വി.പി.ജോയി ഉദ്ഘാടനം ചെയ്യുന്നു)