കൽപ്പറ്റ: വയനാട് മുസ്ലിം ഓർഫനേജ് കാര്യദർശി എം എ മുഹമ്മദ്ജമാലിനെ നവമ്പർ 12ന് നടക്കുന്ന സ്‌നേഹാദരം പരിപാടിയിൽ ആദരിക്കും. ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. ആദ്യമായി ജില്ലയിലെത്തുന്ന തരൂരുമായി സംവദിക്കാൻ സംഘാടകരായ ഖാഇദേ മില്ലത്ത് ഫൗണ്ടേഷൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കും. വിംസ് മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥികളെ ചേർത്ത് കൊണ്ട് രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഡീൻ ആന്റണി സിൽവൻ ഡിസൂസ, അഡ്വ. അഷ്രഫ്, ഷമീം പാറക്കണ്ടി, മജീദ് തെനേരി, വി പി സി ഹകീം, കോളേജ് യൂണിയൻ ചെയർമാൻ ഫായിസ് ഫർഹാൻ തുടങ്ങിയവർ സംബന്ധിച്ചു. നവമ്പർ 12ന് രാവിലെ 10 മണി മുതൽ കൽപ്പറ്റ ബൈപ്പാസിൽ തയ്യാറാക്കിയ നഗറിലാണ് പരിപാടി.