സുൽത്താൻ ബത്തേരി : അണ്ടർ 14 സംസ്ഥാന റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ഇന്ന് സുൽത്താൻ ബത്തേരി ഡയറ്റ് ഹാളിൽ നടക്കും. കാലത്ത് 10 മണിക്ക് നടക്കുന്ന ചാമ്പ്യൻഷിപ്പ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെസ് അസോസിയേഷൻ പ്രസിഡന്റ് എ.എം.കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു, കൽപ്പന ബിജു, ഇമ്മാനുവൽ, ദിനേശ്, മംഗളൻ,എന്നിവർ സംസാരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഗലീലിയോജോർജ് സ്വാഗതവും സദാശിവൻ നന്ദിയും പറയും.