സുൽത്താൻ ബത്തേരി: സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ബ്രൈറ്റ് ഓഫ് മഹല്ല് പരിപാടിയുടെ ബത്തേരി താലൂക്ക് തല പ്രതിനിധി ക്യാമ്പ് 29-ന് ബീനാച്ചി അൻപത്തിയെട്ട് നൂറുൽ ഇസ്ലാം തഹ്ഫീളുൽ ഖുർ ആൻകോളേജിൽ നടക്കും. താലൂക്കിലെ അറുപതോളം മഹല്ലുകളിലെ എഴുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ഉദ്ഘാടനം നിർവ്വഹിക്കും.യോഗത്തിൽ വെച്ച് സമസ്ത ഭവനത്തിന്റെ താക്കോൽദാനവും നിർവ്വഹിക്കും. തുടർന്ന് രണ്ട് സെഷനുകളിലായി വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ നടക്കും.