കൽപ്പറ്റ: പ്രീവൈഗ കാർഷിക പ്രദർശനമേള നവംബർ 23, 24 തീയ്യതികളിൽ ജില്ലയിൽ നടക്കും. കർഷക ക്ഷേമ വകുപ്പും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷനും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. കാർഷിക പ്രദർശനം,സെമിനാറുകൾ,മൂല്യ വർദ്ദിത ഉത്പന്നങ്ങളുടെ പ്രദർശം. കർഷകനും സംരംഭകനും തമ്മിലുള്ള മുഖാമുഖം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. സി.കെ.ശശീന്ദ്രൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു. ഒ.ആർ.കേളു എം.എൽ.എ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.