കുറ്റ്യാടി: മുൻ എം എൽ എ എ വി അബ്ദുറഹ്മാൻ ഹാജിയുടെ സഹോദരിയും കോഴിക്കോട് കെ എം സി ടി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. മൊയ്തുവിന്റെ ഭാര്യാമാതാവുമായ മഠത്തിൽ ആയിശോമ്മ (92) (എടവത്തേരി ) നിര്യാതയായി. ഭർത്താവ് : പരേതനായ മഠത്തിൽ കുഞ്ഞിമൊയ്‌തീൻ ഹാജി. മക്കൾ: ആമിന മൊയ്തു, ഫാത്തിമ, ഡോ. കുഞ്ഞബ്ദുല്ല ( റിട്ട.പ്രൊഫസർ, കോഴിക്കോട് മെഡിക്കൽ കോളേജ് ), മഠത്തിൽ മൂസ്സ, മഠത്തിൽ അബ്ദുറഹ്‌മാൻ (മുൻ പ്രസിഡന്റ്‌, പയ്യോളി ഗ്രാമ പഞ്ചായത്ത്, മുസ്ലിം ലീഗ് നേതാവ് ) മറ്റു മരുമക്കൾ : ഡോ.ബീരാൻകുട്ടി (റിട്ട.പ്രൊഫസർ തൃശൂർ എൻജിനിയറിംഗ് കോളേജ്, സറീന (ഡയറക്ടർ കെ ആർ എസ് ), നസീമ, നജ്മ. ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് അയനിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ