സുൽത്താൻ ബത്തേരി: ആർ.സി.ഇ.പി കരാർ നടപ്പിലായാൽ വയനാട്ടിലെ കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് യുവകർഷക സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ആസിയാൻ കരാർ നടപ്പിലായപ്പോൾ കുരുമുളകിന്റെ വില തകർന്നടിഞ്ഞു.പാൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ തീരുവയ്ക്ക് ഇറക്കുമതി ചെയ്യുന്നത് ക്ഷീരകർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കും. കരാറിനെതിരെ സ്വതന്ത്ര കർഷക സംഘടനകൾ നവംബർ 1ന് ബത്തേരിയിൽ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ 300 ഓളം യുവകർഷർ പങ്കെടുക്കും. യോഗം കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം ജോയി ഉദ്ഘാടനം ചെയ്തു. യുവകർഷക സമിതി ജില്ലാ ചെയർമാൻ ഉനൈസ് കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. നിക്സൺ ജോർജ്ജ്,സഫീർ പഴേരീ,ഷാലിൻ ജോർജ്ജ്,കെ.ഒ.ഷിബു,വൈഷ്ണവ് മോഹൻ,അബ്ദുൾ സലിം,അമീർ അറയ്ക്കൽ,സി.എ അഫ്സൽ,എം രാജീവൻ, പി.ജി ഷിനോജ്,കെ.എം ജോർജ്ജ്,കെ. സെയ്ഫുള്ള ഷംസാദ്,ജിൻസാജ്, കെ.സി അനീഷ് തുടങ്ങിയവർ സംസാരിച്ചു.