മുട്ട കോഴി വളർത്തൽ
പരിശീലനം

സുൽത്താൻബത്തേരി: ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഒക്‌ടോബർ 31, നവംബർ 1 തീയതികളിൽ മുട്ടക്കോഴി വളർത്തലിൽ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള കർഷകർ 04936 220399 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ അംബേദ്കർ, കാപ്പുംചാൽ, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി മില്ല് ഭാഗങ്ങളിൽ ഒക്‌ടോബർ 29 ന് രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി പാടിച്ചിറ സെക്ഷൻ പരിധിയിൽ ഒക്‌ടോബർ 29ന് രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ സെക്ഷൻ പരിധിയിൽ ഒക്‌ടോബർ 29ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മേപ്പാടി സെക്ഷനിലെ മാനിവയൽ, പാലവയൽ ചെമ്പോത്തറ, കോട്ടത്തറ വയൽ, കാപ്പം കൊല്ലി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അദാലത്ത്
കൽപ്പറ്റ: കൽപ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ടിന് കീഴിലുള്ള നഗരസഭ/പഞ്ചായത്തുകളിലെ പി.എം.എം.വി.വൈ. ഗുണഭോക്താക്കൾക്ക് ഒക്‌ടോബർ 31ന് എൻറോൾമെന്റും അദാലത്തും നടത്തുന്നു. ഫോൺ 04936 207014.


ബോധവത്ക്കരണ ക്ലാസ്

കൽപ്പറ്റ: ഭാരതീയ ചികിത്സാ വകുപ്പ് കൽപ്പറ്റ ജില്ലാ ആയുർവ്വേദ ആസ്പത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന വൃദ്ധജന പരിപാലനം, മാനസിക പദ്ധതികളുടെ ഭാഗമായി 30ന് വൈകിട്ട് 5മുതൽ 6വരെ ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ മുതിർന്നവർ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തും. ഉത്കണ്ഠ, മറവിരോഗം, ഉറക്കകുറവ് തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചാണ് ക്ലാസ്. 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9449367945.

വാഹന പരിശോധന കർശനമാക്കും

കൽപ്പറ്റ: ജില്ലയിൽ റോഡപകടങ്ങൾക്കെതിരെ വാഹന പരിശോധന കർശനമാക്കുന്നു. ആർ.ടി.ഒ ഓഫീസിൽ ചേർന്ന ജില്ലാ തല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ എല്ലാ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി താലൂക്ക് കേന്ദ്രീകരിച്ചാണ് പ്രത്യേക പരിശോധന.

ആദ്യഘട്ടമായി ഇരുചക്ര വാഹനങ്ങൾ കേന്ദ്രീകരിച്ച് ഒക്ടോബർ 30ന് മാനന്തവാടി താലൂക്കിൽ ജില്ലയിലെ എല്ലാ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത് സംയുക്ത പരിശോധന നടത്തും. ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമപ്രകാരം ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നവരിൽ പിഴ ചുമത്തുന്നതിനുപുറമേ കുറഞ്ഞത് മൂന്നു മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നടപടിയെടുക്കും. സസ്‌പെൻഷൻ കാലാവധിക്കു ശേഷം ലൈസൻസ് പുനസ്ഥാപിക്കാൻ ഒരു ദിവസത്തെ പരിശീലനം നിർബന്ധമാണ്. ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. യോഗത്തിന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ബിജു ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.

എം.എൽ.എ ഫണ്ട് അനുവദിച്ചു

കൽപ്പറ്റ: നെല്ലിയമ്പം ഗവൺമെന്റ് എൽ.പി സ്‌കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്ന് 1,10,000 രൂപയും മേപ്പാടി മുക്കംകുന്ന് മാമലക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപയും അനുവദിച്ചു.

റേഷൻ കാർഡ്
ആധാർ ലിങ്ക് ചെയ്യണം

സുൽത്താൻ ബത്തേരി: റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട സമയ പരിധി ഒക്ടോബർ 31ന് അവസാനിക്കുന്നതിനാൽ ഇനിയും ആധാർ ലിങ്ക് ചെയ്യാത്തവർ എത്രയും വേഗം ആധാർ ലിങ്ക് ചെയ്യണമെന്ന് സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻ കടകൾ, അക്ഷയ സെന്റർ, സപ്ലൈ ഓഫീസുകൾ എന്നിവ മുഖേന ആധാർ ലിങ്ക് ചെയ്യാൻ കഴിയും.

അപേക്ഷ തീയതി നീട്ടി

കൽപ്പറ്റ: കേന്ദ്ര വനിതാശിശുവകിസന മന്ത്രാലയം വിവിധ മേഖലകളിൽ അസാധാരണമായ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് നൽകുന്ന 'ബാലശക്തി പുരസ്‌കാർ', കുട്ടികളുടെ മേഖലയിൽ അവരുടെ ഉന്നമനത്തിനായി സമുന്നത പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള 'ബാലകല്ല്യാൺ പുരസ്‌കാർ' എന്നിവയിൽ 2019 വർഷത്തേക്ക് പരിഗണിക്കാനുള്ള അപേക്ഷ തീയതി ഒക്ടോബർ 31 വരെ നീട്ടി. അപേക്ഷകൾ ഓൺലൈനായി www.nca-wcd.nic.in വെബ്‌സൈറ്റിലൂടെ നൽകണം.


മെഡിക്കൽ ഓഫീസർ കൂടിക്കാഴ്ച
കൽപ്പറ്റ: കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പ്രൊജക്ടിൽ കറാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ 2ന് രാവിലെ 11.30ന് കൽപ്പറ്റ വയോമിത്രം പ്രൊജക്ട് ഓഫീസിൽ നടക്കും. ഫോൺ 938738887.


വാക് ഇൻ ഇന്റർവ്യൂ
കൽപ്പറ്റ: മാനന്തവാടി, ബത്തേരി, കൽപ്പറ്റ കേന്ദ്രങ്ങളിൽ അമൃദ് നടത്തുന്ന പി.എസ്.സി. കോച്ചിംഗ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ ക്യാബ് അസിസ്റ്റന്റ്മാരെ നിയോഗിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ നവംബർ 6ന് രാവിലെ 10.30ന് കൽപ്പറ്റ അമൃദിൽ നടക്കും. 18നും 40നുമിടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പങ്കെടുക്കാം. ഫോൺ 04936 202195
അമൃദിൽ ബുക്ക് ബൈന്റിംഗ് അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 6ന് രാവിലെ 11 ന് കൽപ്പറ്റ അമൃദിൽ നടക്കും. അമൃദിൽ നിന്ന് ബുക്ക് ബൈന്റിംഗ് പരിശീലനം നേടിയ 18നും 40നുമിടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വനിതകൾക്ക് പങ്കെടുക്കാം. ഫോൺ 04936 202195.


അമച്ച്വർ നാടക മത്സരം
കൽപ്പറ്റ: സംസ്ഥാന യുവജനക്ഷേമബോർഡ് യൂത്ത് തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ഷോർട്ട് പ്ലേ കോമ്പറ്റീഷൻ എന്ന പേരിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ അമച്ച്വർ നാടക മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല സ്‌ക്രീനിംഗിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്ന സംഘത്തിന് 25,000 രൂപ അവതരണ ഗ്രാന്റായി നൽകും. രണ്ടാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് 10,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് 5,000 രൂപയും നൽകും. സംസ്ഥാന മത്സരത്തിന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന യഥാക്രമം 1,00,000, 75,000, 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വരെ നീട്ടി. അപേക്ഷകൾ 10 ന് മുമ്പായി ജില്ലാ യുവജനകേന്ദ്രത്തിൽ സമർപ്പിക്കണം. അപേക്ഷയും പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങളും നിയമാവലിയും www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കൽ അപ്പാർട്ട്‌മെന്റ്, ഹരിതഗിരി റോഡ്, കൽപ്പറ്റ, വയനാട്, ഫോൺ 04936204700

അദ്ധ്യാപക നിയമനം
കൽപ്പറ്റ:നല്ലൂർനാട് എഎം.എം.ആർ.ജി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക് താത്കാലിക അദ്ധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്‌ടോബർ 31ന് രാവിലെ 11ന് സ്‌കൂളിൽ നടക്കും.


ടെണ്ടർ ക്ഷണിച്ചു
പുൽപ്പള്ളിമുള്ളൻകൊല്ലി സമഗ്ര വരൾച്ച ലഘൂകരണ പദ്ധതിയുടെ ഭാഗമായി പുൽപ്പള്ളി പഞ്ചായത്തിലെ കുറിച്ചിപ്പറ്റ മൈക്രോ വാട്ടർ ഷെഡിൽ കോൺക്രീറ്റ് ചെക്ഡാം നിർമിക്കുന്നതിന് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ നവംബർ 10 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ ലഭിക്കും